Pala

അ​ഭി​ഷി​ക്ത​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ല; സമുദായം ഒന്നിച്ചുനിന്നാല്‍ ഏത് ഭീഷണിയെയും അതിജീവിക്കാം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാ​ലാ: അ​ഭി​ഷി​ക്ത​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും സ​മു​ദാ​യം ഒ​ന്നി​ച്ചു​നി​ന്നാ​ല്‍ എ​ല്ലാ ഭീ​ഷ​ണി​ക​ളെ​യും അ​തി​ജീ​വി​ക്കാ​മെ​ന്നും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. പാ​ലാ രൂ​പ​ത കത്തോലിക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ 108-ാം ജ​ന്മ​ദി​ന സ​മ്മേ​ള​നം പൈ​ക സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സ​ഭ​യു​ടെ ശ​ബ്ദ​മാ​ണ്. സം​ഘ​ട​ന സ​മു​ദാ​യ​ത്തി​നു​വേ​ണ്ടി​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നൂ​റ്റി​യെ​ട്ട് വ​ര്‍​ഷം പൊ​തുസ​മൂ​ഹ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യി​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ളെ ആ​ര്‍​ക്കും ത​മ​സ്ക​രി​ക്കാ​നാ​വി​ല്ല.

സ​ഭ​യും സ​മു​ദാ​യ​വും പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ട്ട​പ്പോ​ഴെല്ലാം ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ര്‍​ത്തി​ട്ടു​ണ്ട്. സ​മു​ദാ​യ​ത്തെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ വി​ല​പ്പോ​വു​ക​യി​ല്ല. ച​രി​ത്ര​പ​ര​മാ​യ ആ​വ​ശ്യ​മാ​ണ് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്. സം​ഘ​ട​ന​യു​ടെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളെ​യും അ​വ​ര്‍ നേ​രി​ട്ട പ്ര​തി​സ​ന്ധി​ക​ളെ​യും മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​നു​സ്മ​രി​ച്ചു.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ അ​വ​ഗ​ണി​ച്ച് ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത റാ​ലി​യോ​ടെ​യാ​ണ് സ​മ്മേള​നം ആ​രം​ഭി​ച്ച​ത്. സ​ഭാ നേ​തൃ​ത്വ​ത്തെ​യും വി​ശ്വാ​സി​ക​ളെ​യും ഭി​ന്നി​പ്പി​ച്ച് അ​തി​ല്‍​നി​ന്ന് നേ​ട്ടം കൊ​യ്യാ​മെ​ന്ന് ആ​രും വ്യാ​മോ​ഹി​ക്കേ​ണ്ടെ​ന്നും വി​ഭ​ജ​ന​വും തീവ്ര​വാ​ദ​വു​മ​ല്ല സാ​ഹോ​ദ​ര്യ​വും സഹ​വ​ര്‍​ത്തി​ത്വ​വു​മാ​ണ് കത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ​മു​ദ്ര​യെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു.

സം​ഘ​ട​ന​യ്ക്കെ​തി​രേ നി​ര​ന്ത​ര​മാ​യി ക​ള്ള​ത്ത​ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ അ​വ​ഗ​ണി​ക്കു​ന്ന​താ​യി ജ​ന്മ​ദി​ന സ​ന്ദേ​ശം ന​ല്‍​കി​യ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *