അരുവിത്തുറ: അരുവിത്തുറ വല്യച്ചന്റെ തിരുനാളിൻ്റെ ഭാഗമായി ആചാര അനുഷ്ഠാനങ്ങളോടെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു. വികാരി ഫാ. മാത്യൂ ചന്ദ്രൻ കുന്നേൽ, ഫാ. ജോസഫ് ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ. തോമസ് തയ്യിൽ, ഫാ. മാത്യൂ കടൂക്കുന്നേൽ എന്നിവർ കാർമികത്വം വഹിച്ചു.
തുടർന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ച് സന്ദേശം നൽകി. വല്യച്ചനെ വണങ്ങാനും നേർച്ച കാഴ്ചകൾ അർപ്പിക്കാനും നൂറുകണക്കിനാളുകളാണ് ഇന്നലെ എത്തിയത്. വല്യച്ചനെയും സംവഹിച്ചു ഭക്തിനിർഭരമായി വൈകുന്നേരം നടന്ന പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
കൈക്കാരന്മാരായ റോബിൻ ചന്ദ്രൻകുന്നേൽ, കുര്യൻ കപ്പലുമാക്കൽ, റോയി കല്ലുംതലക്കൽ, ജയ്സൺ അരീപ്ലാക്കൽ, ജനറൽ കൺവീനർ അരുൺ താഴത്തുപറമ്പിൽ, ചാക്കോച്ചൻ പ്ലാത്തോട്ടം തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ന് 24 ന് രാവിലെ 5.30നും 6.45നും 8നും, വിശുദ്ധ കുർബാന, നൊവേന. 10ന് തിരുനാൾ റാസ. സീറോ മലബാർ സഭ ആർച്ച്ബിഷപ്പ് .മാർ റാഫേൽ തട്ടിൽ കാർമികത്വം വഹിക്കും. 12.30ന് പകൽ പ്രദക്ഷിണം. തുടർന്ന് 3നും 4.15നും 5.30നും 6.45നും വിശുദ്ധ കുർബാന, നൊവേന. 8 ന് മ്യൂസിക്കൽ പ്രോഗ്രാം.
ഏപ്രിൽ 25 ന് ഇടവകക്കാരുടെ തിരുന്നാൾ. രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും വിശുദ്ധ കുർബാന, നൊവേന. 4.30ന് കോതമംഗലം രൂപതാ മെത്രാൻ മാർ ജോർ വി. കുർബാന അർപ്പിക്കും. 7മണിക്ക് വി. ഗീവർസിന്റെ തിരുസ്വരൂപം അൾത്താരയിൽ പുനപ്രതിഷ്ഠിക്കും. 7.30 മ്യൂസിക്കൽ പ്രോഗ്രo.
26 ന് രാവിലെ 5:30 നും 6.45 നും 8 നും 9.30 ന് 11 നും 12:30 നും 2.45 നും 4 നും 5.30 നും 7 നും കുർബാന, നൊവേന 27 മുതൽ 30 വരെ തീയതികളിൽ 5.30 നും 6.45 നും 8 നും 10.30 നും 12 നും 4 നും 7 നും കുർബാന നൊവേന എട്ടാമിടമായ മേയ് 1 ന് 5.30 നും 6.45 നും 8 നും 9.15 നും 10.30 നും 12 നും 1.30 നും 2.45 നും 5.15 നും 7 നും കുർബാന.
4 ന് മാർ ജേക്കബ് മുരിക്കൻ കുർബാന അർപ്പിക്കും മേയ് 2 ന് മരിച്ചവരുടെ ഓർമ. 5.30 നും 6.45 നും കുർബാന കുർബാന, 8 ന് സെമിത്തേരി സന്ദർശനം, 10.30 നും 4 നും കുർബാന.





