തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. തൃശൂര്‍ മുണ്ടത്തിക്കോടാണ് സ്‌ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി ഭാഗത്തിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന സാമഗ്രികള്‍ വെച്ചിരുന്നയിടത്താണ് സ്‌ഫോടനമുണ്ടായത്.
മൂന്നുപേർ മരിച്ചു. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. വെടിക്കെട്ടുപ്പുരയിൽ ഇപ്പോളും പൊട്ടിത്തെറി തുടരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
പ്രദേശത്താകെ കനത്ത പുകയും തീയും ഉള്ളതിനാലും വെടിക്കെട്ട് സ്ഫോടക വസ്തുക്കൾ ഇനിയും ഉണ്ടോ എന്നു വ്യക്തമല്ലാത്തതിനാലും രക്ഷാപ്രവർത്തനങ്ങൾ വളരെ ജാഗ്രതയോടെയാണ് നടക്കുന്നത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വീണ്ടും സ്ഫോടനം ഉണ്ടായതോടെ കൂടുതൽ ജാഗ്രതയിലാണ് രക്ഷാപ്രവർത്തകർ.





