പൂഞ്ഞാർ: കേരളത്തിലെ അഞ്ച് മുൻനിര അർബൻ ബാങ്കുക ളുടെ ശ്രേണിയിലുള്ള മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്ക്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിനാൻഷ്യലി സൗണ്ട് ആൻ്റ് -വെൽ മാനേജ്ഡ് ബാങ്ക് പദവി കരസ്ഥമാക്കിയ തിനൊപ്പം ഓഹരിയുടമകൾക്ക് 10 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചുകൊണ്ട് സാമ്പ ത്തിക സുസ്ഥിരതയും പ്രവർത്തനമികവും തെളിയിച്ചു. കേരളത്തിലെ സഹകരണ മേഖല കടുത്ത പ്രതിസന്ധി കളിലുടെ കടന്നു പോകുന്ന ഈ കാലയളവിൽ ആർ. ബി. ഐ മാനദണ്ഡമായ മൂന്ന് ശതമാനംനെറ്റ് എൻ.പി.എ. എന്നത് ‘ഒരു Read More…
പൂഞ്ഞാർ: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പൂഞ്ഞാർ ടൗണിൽ നടന്ന പ്രതിഷേധ യോഗം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി ടി.എസ് സിജു, സി.ഐ.റ്റി.യു പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗം കെ. റെജി എന്നിവർ പ്രസംഗിച്ചു.
പൂഞ്ഞാർ: 2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ആഘോഷപൂർവം സംഘടിപ്പിച്ച് കുന്നോന്നി ഗവ. എച്ച്. ഡബ്ല്യു. എൽ. പി സ്കൂൾ ശ്രദ്ധേയമായി. പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളും പരിസരവും അലങ്കാരങ്ങളും ഒരുക്കങ്ങളും കൊണ്ട് വർണാഭമാക്കി. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സുജിത്ത് പി.സി. അധ്യക്ഷനായ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹൻ ഉദ്ഘാടനം നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബീനാ മധുമോൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം നിഷ സാനു, സ്കൂൾ സീനിയർ അധ്യാപിക ഷീബ വി.എം., Read More…