Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വോട്ട് ചെയ്ത് മടങ്ങും വഴി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അരീപ്പറമ്പ് സ്വദേശി എ.സി.ഫീലിപ്പോസിന് ( 78) പരുക്കേറ്റു. രാവിലെ 10.30യോടെ അരീപ്പറമ്പ് ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

പാളയം ഭാ​ഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ആനിക്കാട് സ്വദേശി പി.ജെ.ജോസഫിന് ( 56) പരുക്കേറ്റു.രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഇന്നലെ വൈകിട്ട് ഭരണങ്ങാനത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ പൂവത്തോട് സ്വദേശി നെവിന് ( 24) പരുക്കേറ്റു.

ഇന്നലെ പൈകയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരമറ്റം സ്വദേശി ജിസ്മോൻ തങ്കച്ചന് ( 26) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *