Pala

നിശബ്ദ പ്രചാര ദിവസം ഒരു മിനിട്ടും പാഴാക്കാതെ ജോസ്.കെ.മാണി

പാലാ: രാവിലെ ഏഴ് മണിക്ക് ആരംഭിച്ച കൂടി കാഴ്ച്ചകൾ രാവേറെ നീണ്ടു. എലിക്കുളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിവിധ സ്ഥാപനങ്ങളും വീടുകളിലും സന്ദർശനം നടത്തി.അളനാട്, കെഴുവംകുളം ക്ഷേത്രങ്ങളിലും എത്തി.

ഉച്ചയോടെ വിവിധ വിവാഹ ചടങ്ങുകളിലും പങ്കെടുത്തു.കോൺ വൻറു കൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിലും എത്തി. പാലാ കൊട്ടാരമറ്റം സാൻതോം ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.

പരമാവധി പോളിംഗ് ഉറപ്പാക്കുന്നതിന് എൽ.ഡി.എഫ് നേതാക്കളുമായി ചർച്ച – ഇങ്ങനെ നീണ്ടുപോയി ജോസ് കെ – മാണിയുടെ നിശബ്ദ പ്രചാരണ വിശ്രമരഹിത ദിവസം.

Leave a Reply

Your email address will not be published. Required fields are marked *