Ramapuram

രാമപുരത്തെ ത്രിവർണ്ണ കടലാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ റോഡ് ഷോ

രാമപുരം :യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻറെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വി ഡി സതീശന്റെ റോഡ് ഷോ രാമപുരത്ത് നടന്നു. അമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ രാമപുരം ടൗണിലാണ് സമാപിച്ചത്.

ആയിരക്കണക്കിന് പ്രവർത്തകരും നൂറുകണക്കിന് വാഹനങ്ങളും റോഡ് ഷോയിൽ അണിനിരന്നു. പ്രതിപക്ഷ നേതാവും സ്ഥാനാർത്ഥി മാണി സി കാപ്പനും ഓപ്പൺ ജീപ്പിൽ സഞ്ചരിച്ച് വോട്ടർമാരുടെയും അണികളുടെയും അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി.

യുഡിഎഫ് നേതാക്കളായ ജോസഫ് വാഴയ്ക്കൻ, ഫിൽസൺ മാത്യു, ജോസ ബിജു പുന്നത്താനം, സി ടി രാജൻ, സതീശ് ചൊള്ളാനി, ജോർജ് പുളിങ്കാട്, ആർ സജീവ്, ജോയ് സ്കറിയ, രാജൻ കൊല്ലപറമ്പൻ, മോളി പീറ്റർ, എൻ സുരേഷ്, കുര്യാക്കോസ് പടവൻ, സണ്ണി കാര്യപ്പുറം, മത്തച്ചൻ പുതിയിടത്തുചാലിൽ, ശാന്താറാം, തോമസ് ഉഴുനാലിൽ, ആൽബിൻ ഇടമനശ്ശേരി, റോബി ഊടുപുഴ എന്നിവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *