കാഞ്ഞിരപ്പളളി: മേരീക്വീൻസ് ആശുപത്രിയിലെ ത്വക്ക് രോഗ ചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026 മാർച്ച് 26 മുതൽ 28 വരെ നടക്കുന്ന സൗജന്യ ത്വക്ക് രോഗ നിർണ്ണയ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, വിവിധ രക്തപരിശോധനകൾ, ചികിത്സകൾ എന്നിവയ്ക്ക് പ്രത്യേക നിരക്കിളവുകൾ എന്നിവ ലഭ്യമാകും.
ക്യാമ്പിന് ഡെർമറ്റോളജി വിഭാഗത്തിലെ ഡോ. ഗിരീഷ് നേതൃത്വം വഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂർ ബുക്കിംഗ് സേവനം നിർബന്ധമായും ഉപയോഗിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +91 87146 08594, 82810 01025 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.





