Kanjirappally

സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജക മണ്ഡലം ഇടത്പക്ഷേ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മണ്ഡലം അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർ ആയ കാഞ്ഞിരപ്പള്ളി തഹസിൽദാർ (എൽ ആർ) താജുദിൻ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിൽനിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ്, ഷെമിം മുഹമ്മദ്, വി.ജെ കുര്യാക്കോസ്, ജോയി ജോർജ്, അഡ്വ. സാജൻ കുന്നത്ത്, രമ മോഹനൻ, സി. എസ് സിജു, ഇ കെ മുജീബ്, ബിനോ ചാലക്കുഴി, ജോണിക്കുട്ടി മഠത്തിനകം, സോജൻ ആലക്കുളം, , ജോളി മടുക്കക്കുഴി, തങ്കമ്മ ജോർജുകുട്ടി ,ഡയസ് കോക്കാട്ട്,ഉണ്ണി രാജ, അബേഷ് അലോഷ്യസ്,അജ്മൽ മലയിൽ, അജ്മൽ ഖാൻ, തോമസ് ചെമ്മരപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *