വെച്ചൂർ: സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 12,500 അടി ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ കേദാർഖണ്ഡ് പ്രദേശം കീഴടക്കി നേട്ടം കൈവരിച്ച വെച്ചൂർ സ്വദേശി കാട്ടേഴത്ത് സിബു സാറിൻ്റെയും ഷീജയുടേയും മകന് വെച്ചൂർ വെസ്റ്റ് LCയുടെ ആദരവ് LC സെക്രട്ടറി സതീശൻ സാർ നല്കി.
ഋഷികേശ് ,ഡറാഡൂൺ വഴി മൈനസ് 16 ഡിഗ്രി മഞ്ഞുമല താണ്ടി 3 ദിവസത്തെ യാത്രക്കൊടുവിൽ കേദാർഖണ്ഡ് Submit ചെയ്തു. അശ്വിൻ സോളോ സൈക്കിളിങ്ങിൽ എറണാകുളത്തു നിന്ന് മാംഗ്ലൂരും തിരിച്ച് എറണാകുളം വരെ യാത്ര ചെയ്തിട്ടുണ്ട്.
കൂടാതെ ഡക്കാത്തി ലോൺ/ നേവൽ ബേയ്സ് സംയുക്തമായി നടത്തിയ ഹില്ലി സൈക്കിളിങ്ങിലിൽ അടിമാലി , മൂന്നാർ, വട്ടവട അഡ്വൈഞ്ചർ സൈക്കിളിങ് നടത്തിയിട്ടുണ്ട്. ബി എസ് സി അഗ്രികൾച്ചർ ( Hons) ബിരുദധാരിയാണ്. സഹോദരി നിള കെ.എസ്.





