പാലാ: കേരള കത്തോലിക്കാ സഭ മദ്യ-ലഹരിവിരുദ്ധ ഞായര്‍ ആചരിക്കുന്ന മാര്‍ച്ച് 8ന് പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വിപുലമായ പരിപാടികളോടെ ആചരിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് ളാലം പുത്തന്‍പള്ളി ഹാളില്‍ നടക്കുന്ന സമ്മേളനം രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിക്കും. അന്നേ ദിവസം രൂപതയുടെ 171 ഇടവക ദേവാലയങ്ങളിലും ദിവ്യബലിയര്‍പ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും വി. കുര്‍ബാന മധ്യേ കേരള കത്തോലിക്കാ സഭയുടെ സര്‍ക്കുലര്‍ വായിക്കും.
വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ജോസ് കെ. മാണി എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, അഡ്വ. ഷോണ്‍ ജോര്‍ജ്ജ്, ഫാ. ജോസഫ് മലേപ്പറമ്പില്‍, ഫാ. ജോസഫ് തടത്തില്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ജോര്‍ജ്ജ് മൂലേച്ചാലില്‍, ഫാ. ചെറിയാന്‍ കുന്നയ്ക്കാട്ട്, സാബു എബ്രഹാം, ആന്റണി മാത്യു, ജോസ് കവിയില്‍ എന്നിവര്‍ പ്രസംഗിക്കും.





