വെള്ളികുളം :പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നടക്കുന്ന യുദ്ധ പശ്ചാത്തലത്തിൽ വെള്ളികുളം സെൻ്റ് ആ ൻ്റണീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ തിരിതെളിച്ച് ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥന നടത്തി.
സ്കൂൾ മാനേജർ ഫാസ്കറിയ വേകത്താനം പ്രാർത്ഥനക്ക് നേതൃത്വം നൽകി.യുദ്ധത്തിൽ നിരവധി മനുഷ്യജീവനുകൾ പൊലിഞ്ഞു. അനേകം കെട്ടിടങ്ങൾ നിമിഷനേരം കൊണ്ട് തകർന്നുവീണു.
യുദ്ധം ടൂറിസം, ഗതാഗത മേഖലയിൽ വലിയ അനിശ്ചിതത്വവും നഷ്ടവും ആണ് ഉണ്ടാക്കുന്നത്. വിമാന യാത്രകളും അനിശ്ചിതാവസ്ഥയിലായി.ഗൾഫ് വിമാനത്താവളങ്ങളിൽ ധാരാളം മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾ കുടുങ്ങി. ഇറാനിൽ മൂവായിരത്തിലധികം വിദ്യാർത്ഥികൾ ഉൾപ്പെടെ പതിനായിരത്തിലധികം ഇന്ത്യക്കാരായ ആളുകൾ സുരക്ഷിത ഭീഷണി നേരിടുന്നു.
യുദ്ധ സംഘർഷം മൂർച്ചിതോടെ കാർഷികവും വ്യവസായകവുമായിട്ടുള്ള ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ പറ്റാത്ത അവസ്ഥയാണുള്ളത്.പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയിൽ അധ്യാപക നേതൃത്വവും കുട്ടികളും ഉത്കണ്ഠ രേഖപ്പെടുത്തി.
വിദ്യാർഥികളുടെ പരീക്ഷ മാറ്റി വെക്കേണ്ടിവന്നു. യുദ്ധം മൂലം ഉണ്ടാകുന്ന നാശനഷ്ടവും തകർച്ചയും വലുതാണെന്ന് ഫാ.സ്കറിയ വേകത്താനം അഭിപ്രായപ്പെട്ടു.രാജ്യങ്ങൾ തമ്മിൽ സമാധാനം പുലരുവാൻ ലോകരാഷ്ട്ര നേതാക്കൾ മുൻകൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ,സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ സി.എം.സി, സിസ്റ്റർ ലിറ്റി ഫ്ലവർ ചെരുവിൻ
പറമ്പിൽ എസ്. എച്ച്,ആൽഫി ബാബു വടക്കേൽ ,അനു ഐക്കര, ലിൻസി നീറനാ നിക്കൽ തുടങ്ങിയവർ
പരിപാടികൾക്ക് നേതൃത്വം നൽകി.





