ഈരാറ്റുപേട്ട : ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു.
ക്ലബ് പ്രസിഡന്റ് മനേഷ് കല്ലറയ്ക്കലിൻ്റെ അധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ അഡ്വ. വി. പി. നാസർ ഉദ്ഘാടനം ചെയ്തു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർ അഫ്സൽ വി നൗഷാദ് , പി.റ്റി.എ. പ്രസിഡൻ്റ് മുജീബ് മഠത്തിപ്പറമ്പിൽ, പി.ടി.എ.വൈസ് പ്രസിഡന്റ് അനസ് പാറയിൽ, പ്രിൻസിപ്പൽ ഷീജ എസ് ,ഹെഡ്മിസ്ട്രസ് സിസി പൈകടയിൽ, ലയൺ അംഗങ്ങളായ വി.എം മാത്യു വെള്ളാപ്പാണിയിൽ സ്റ്റാൻലി മാത്യു തട്ടാരുപറമ്പിൽ , മനോജ് മേലുകാവ്, എന്നിവർ ആശംസകൾ അർപ്പിച്ചു.





