Aruvithura

ചന്ദ്രനും താരങ്ങളും നേർക്കാഴ്ചയായി; ബഹിരാകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ച് അരുവിത്തുറ കോളേജിൽ കോസ്മിക്ക് വാച്ച് 2.0 താരനിശ

അരുവിത്തുറ :അരുവിത്തുറയുടെ ആകാശത്തു തെളിഞ്ഞ ചന്ദ്രനെയും താരങ്ങളെയും അടുത്തു കണ്ട് വിദ്യാർത്ഥികളും പൊതുജനങ്ങളുമടക്കം മുന്നൂറോളം പേരാണ് ആവേശത്തിലായത്.

അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ്, ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ഒരുക്കിയ ആകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതി പകർന്നു.

അത്യാധുനിക ടെലസ്കോപിക്ക് സംവിധാനമുപയോഗിച്ച് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കുറച്ചു ഗ്രഹങ്ങളുടെ നേർരേഖയിൽ ഉള്ള വരവിനോടനുബന്ധിച്ചാണ് സ്കൈ വാച്ചിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചത്.

കുണ്ടുകളും കുഴികളും നിറഞ്ഞ ചന്ദ്രോപരിതലവും വ്യാഴവും കാലിസ്റ്റോ ഉൾപ്പെടെയുള്ള മൂന്ന് ഉപഗ്രഹങ്ങളും സിറിയസ് എന്ന 9 പ്രകാശവർഷങ്ങൾ അകലെയുള്ള കൂറ്റൻ നക്ഷത്രവുംഓറിയോൺ എന്ന മനോഹരമായ നെബുലയും വിദ്യാർത്ഥികൾ ടെലസ്കോപ്പിലൂടെ കണ്ടു.

പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു.കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ, ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ് കുമാറിനൊപ്പം ഫിസിക്സിലെ വിഭാഗത്തിലെ മറ്റ് അധ്യാപകരും അനധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.

പരിപാടിയോടനുബന്ധിച്ച്ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള മൾട്ടിമീഡിയ പ്രസൻ്റേഷനും ഫിസിക്സിലെ ആശയങ്ങളെ മനസിലാക്കുവാൻ സഹായിക്കുന്ന ലളിതമായ പരീക്ഷണങ്ങളുടെ പ്രദർശനംഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *