പാലാ :പാലാ രൂപതയിലെ കഴിഞ്ഞവർഷത്തെ മികച്ച പിതൃവേദി യൂണിറ്റായി അരുവിത്തുറ യൂണിറ്റിനെ തിരഞ്ഞെടുത്തു. അംഗങ്ങളുടെ പ്രാധിനിത്യം, ക്രിയാത്മക കർമ്മപരിപാടികൾ, സമയോജിത സാമൂഹിക ഇടപെടലുകൾ എന്നിവ പരിഗണിച്ചാണ് മികച്ച പിതൃവേദി യൂണിറ്റായി അരുവിത്തുറയെ തിരഞ്ഞെടുത്തത്.
പാലായിൽ നടന്ന വാർഷിക സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൽ നിന്നും പിതൃവേദി അംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങി.





