Kottayam

ട്രായ് ഉപഭോക്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ബംഗളുരു മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം അമലഗിരി ബി.കെ. കോളേജ് ഫോർ വുമൺസിൽ ഉപഭോക്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങൾ, ഉപഭോക്തൃക്ഷേമത്തിനായി ട്രായ് നടപ്പിലാക്കിയിട്ടുള്ള വിവിധ സംരക്ഷണ നടപടികൾ, ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും സുരക്ഷിതമായ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

ട്രായ് ബംഗളുരു മേഖലാ മേധാവിയും ഉപദേഷ്ടാവുമായ ബ്രജേന്ദ്രകുമാർ, പോലീസ് സൈബർ സെൽ എ.എസ്.ഐ അരുൺകുമാർ ക്ലാസുകൾ നയിച്ചു. ബി.കെ. കോളജ് ഇക്കണോമിക്‌സ് വിഭാഗം മേധാവി ദിയ ഫിലിപ്പ് പ്രസംഗിച്ചു.

അധ്യാപകർ, വിദ്യാർത്ഥികൾ, ജീവനക്കാരും ടെലികോം സേവന ദാതാക്കളുടെയും ഉപഭോക്തൃ സേവന സംഘടനാ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *