Erattupetta

ഈരാറ്റുപേട്ടയിൽ അമൃത് കുടിവെള്ള പദ്ധതി : മന്ത്രി റോഷി അഗസ്റ്റിൻ നാളെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും

ഈരാറ്റുപേട്ട : ജലജീവൻ മിഷന് കീഴിൽ കേന്ദ്ര -സംസ്ഥാന സംയുക്ത പദ്ധതിയായ അമൃത് പദ്ധതി പ്രകാരം 20.5 കോടി രൂപ വിനിയോഗിച്ച് ഈരാറ്റുപേട്ട നഗരസഭയിൽ ആകെ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 13-)o തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തേവരുപാറ ജംഗ്ഷനിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണവും ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ.വി.പി നാസർ സ്വാഗതവും ആശംസിക്കുo.

അമൃത് മിഷൻ ഡയറക്ടർ സൂരജ് ഷാജി ഐഎഎസ്, കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ്, കേരള വാട്ടർ അതോറിറ്റി ടെക്നിക്കൽ മെമ്പർ ബിന്ദു ടി.വി, കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഷാജി പാമ്പൂരി, കേരള വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ സൂരജ നായർ , വാട്ടർ അതോറിറ്റിയിലെ വിവിധ യൂണിയൻ നേതാക്കളായ സുരേഷ് കുമാർ കെ, ഗിരീഷ് ജി. നായർ, സനീഷ് എസ്., നഗരസഭാ വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസാർ,

വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഫ്സൽ ഇജാസ്, തസ്ലിൻ സിറാജ് , ഇൽമുനിസ ഷാഫി, ബീമാ നാസർ, റൈന നൗഫൽ, നഗരസഭാ കൗൺസിലിലെ വിവിധ കക്ഷി നേതാക്കളായ സി.പി ബാസിത്, സവാദ് ഇഞ്ചക്കാട്ട്, സുനിൽ കുമാർ, സുബൈർ വെള്ളാപ്പള്ളി മറ്റ് നഗരസഭാ കൗൺസിലർമാർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി.എ ഷമീർ , കെ.മുഹമ്മദ് ഹാഷിം , അനസ് നാസർ, മനാഫ് മുട്ടത്തിപറമ്പിൽ , അഡ്വ. ജെയിംസ് വലിയവീട്ടിൽ, സബീർ കുരുവിനാൽ, ഹസീബ് വെളിയത്ത്, തേവരുപാറ ജബലന്നൂർ ജുമാ മസ്ജിദ് ഇമാം ഷിബിലി നദ്‌വി, പരിപാലന സമിതി പ്രസിഡന്റ് ഷാഫി പടിപ്പുരക്കൽ തുടങ്ങിയവർ പ്രസംഗിക്കും.

ടാങ്ക് സ്ഥാപിക്കാൻ സ്ഥലം സൗജന്യമായി നൽകിയ കൊച്ചുമുഹമ്മദ് മറ്റക്കൊമ്പനാലിനെ യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ആദരിക്കും. ഇടുക്കി ജില്ലയിലെ മലങ്കര ഡാമിൽ നിന്നും ജലം ശേഖരിക്കുന്ന ഈ ജലജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി 13 പഞ്ചായത്തുകൾക്കു വേണ്ടിയുള്ള 45 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ നിർമ്മാണം വാട്ടർ അതോറിറ്റിയുടെ കീഴിൽ നീലൂരിൽ പുരോഗമിക്കുന്നുണ്ട്.

പ്രസ്‌തുത ശുദ്ധീകരണശാലയിൽ നിന്നും 700 മി.മീ വ്യാസമുള്ള പൈപ്പുകൾ വഴിയാണ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വെട്ടിപ്പറമ്പിൽ നിർമ്മാണം പുരോഗമിക്കുന്ന 25 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ടാങ്കിലേക്ക് ജലം എത്തിക്കുന്നത്.

ഇതിനായി സ്ഥാപിക്കുന്ന പൈപ്പിൽ നിന്നും തേവരുപാറ ജംഗ്ഷനിൽ വച്ച് 700 മി. മീ പൈപ്പ് ലൈനിൽ നിന്നും 300 മീ.മീ വ്യാസമുള്ള പൈപ്പുകൾ വഴി ടാപ്പ് ചെയ്‌ത്‌ തേവരുപാറയിൽ സ്ഥാപിക്കുന്ന 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉപരിതല ജലസംഭരണിയിൽ എത്തിച്ച് ഈരാറ്റുപേട്ട നഗരസഭയിൽ ജലവിതരണം നടത്താനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

ഈരാറ്റുപേട്ട നഗരസഭയുടെ പ്രധാനമായും 7 മുതൽ 20 വരെയുള്ള ഡിവിഷനുകളിലെ ഉപഭോക്തൃ സമിതികളുടെ സംഭരണികളിൽ ജലമെത്തിക്കുന്നതിനും പുതിയതായി 1500 ഗാർഹിക കണക്ഷൻ നൽകുന്നതിനും കൂടാതെ നിലവിലെ കാലഹരണപ്പെട്ട നൂറു കണക്ഷനുകൾ മാറ്റി പുതിയത് നൽകുന്നതിനുമാണ് അമൃത് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.

ഇതിനായി നഗരസഭാ അതിർത്തിക്കുള്ളിൽ ആകെ 39 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ വിതരണ പൈപ്പുകൾ സ്ഥാപിക്കും. പദ്ധതിയുടെ രണ്ടാംഘട്ടമായി നഗരസഭയിലെ 29 വാർഡുകളിലും സുഗമമായ ജലവിതരണം നടത്തുന്നതിന് 50 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്കായി പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *