Pala

ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു

പാലാ: ലയൺസ് ക്ലബ്‌ ഓഫ് പാലാ സെൻട്രലിന്റെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് കോളേജ് NSS യൂണിറ്റുമായി ചേർന്ന് ഇന്റർകോളേജ് മത്സരവും 40 ഡയാലിസിസ് രോഗികൾക്കു ഡിയാലിസിസ് കിറ്റ് വിതരണവും നടത്തി.

പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ് ന്റെ അധ്യക്ഷതയിൽ NSS റീജിയണൽ ഡയറക്ടർ ഡോ Y. M. ഉപ്പിൻ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് 318 ബി മുൻ ഗവർണർ പ്രിൻസ് സ്കറിയ മുഖ്യ പ്രഭാഷണം നടത്തി.

ശ്രീമതി നിഷ ജോസ് ഡയാലിസിസ് കിറ്റ് വിതരണം നടത്തി. MG യൂണിവേഴ്സിറ്റി NSS പ്രോഗ്രാം കോർഡിനേറ്റർ ഡോ E N ശിവദാസൻ സമ്മാനദാനവും ലയൺസ് ജില്ല ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണവും നടത്തി.

ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ധന്യ ഗിരീഷ്, NSS പ്രോഗ്രാം ഓഫീസർമാരായ ഡോ Sr പ്രിൻസി ഫിലിപ്പ്, ഡോ ആന്റോ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *