Erattupetta

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ വിളംബര ജാഥയ്ക്ക് ഈരാറ്റുപേട്ടയിൽ ഉജ്ജല സ്വീകരണം നൽകി

ഈരാറ്റുപേട്ട: ഉറച്ച ആദർശം, ഒരുമയുള്ള ഉമ്മത്ത് എന്ന പ്രമേയത്തിൽ ജനുവരി 19 തിങ്കളാഴ്ച കൊല്ലം പീരങ്കി മൈതാനിയിൽ നടക്കുന്ന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ 70-ാം വാർഷിക മഹാസമ്മേളനത്തിന്റെ, പ്രചരണാർത്ഥം കൊടുങ്ങല്ലൂരിൽനിന്ന് ആരംഭിച്ച വിളംബര ജാഥ യ്ക്ക് ഈരാറ്റുപേട്ടയിൽ ഉജ്ജല സ്വീകരണം നൽകി .

സെൻട്രൽ ജംഗ്ഷനിൽ നടന്ന സ്വീകരണ സമാപന സമ്മേളനം ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ മീനച്ചിൽ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽസലാം മൗലവി അധ്യക്ഷത വഹിച്ചു.

ഡി.കെ.ജെ.യു എറണാകുളം ജില്ലാ സെക്രട്ടറി തൗഫീഖ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ഓർഗനൈസേഷൻ സെക്രട്ടറി കടയ്ക്കൽ ജുനൈദ് പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി.

മുഹമ്മദ് നദീർ മൗലവി , പി.ഇ.മുഹമ്മദ് സക്കീർ, നൗഫൽ ബാഖവി , തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അബ്‌ദുൽ നാസർ മൗലവി അൽകൗസരി (ഡി.കെ.ജെ.യു. ജില്ലാ പ്രസിഡന്റ്), അൻവർ അലിയാർ (കൗൺസിലർ, ഈരാറ്റുപേട്ട നഗരസഭ), അലി മൗലവി ബാഖവി (ചീഫ് ഇമാം പുത്തൻപള്ളി മുസ് ലിം ജമാഅത്ത്), മുഹമ്മദ് അഷ്‌റഫ് കൗസരി (ചിഫ് ഇമാം, നൈനാർ ജുംഅ മസ്‌ജിദ്), ഇബ്രാഹിം കുട്ടി മൗലവി (ചീഫ് ഇമാം, മസ്ജിദുൽ നൂർ, കടുവമുഴി), വി.പി. സുബൈർ മൗലവി (ചിഫ് ഇമാം, മുഹ്‌യിദ്ദീൻ ജുംഅ മസ്ജിദ്), ഹാഷിം മന്നാനി (മേഖല സെക്രട്ടറി, ഡി.കെ.എൽ.എം.), പി.ടി. അഫ്‌സാറുദ്ദീൻ (പ്രസിഡന്റ്, മുഹിയിദ്ദീൻ ജുംഅ മസ്ജിദ്), മുഹമ്മദ് സാലിഹ് നടുവിലേടത്ത് (പ്രസിഡന്റ്, പുത്തൻപള്ളി ജുംഅ മസ്ജിദ്), മുഹമ്മദ് ഷരീഫ് മൗലവി (ട്രഷറർ, ഡി.കെ.ജെ.യു മീനച്ചിൽ താലൂക്ക് കമ്മിറ്റി) എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *