പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ വാർഷികാഘോഷം ‘ഗ്ലോറിയ 2K26’ ജനുവരി രണ്ടിന് നടത്തപ്പെട്ടു. പാലാ അൽഫോൻസാ കോളേജിൽ വെച്ച് നടത്തപ്പെട്ട വാർഷികം കെസിവൈഎം പാലാ രൂപതയുടെ മുൻ പ്രസിഡൻ്റും, ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ചെറിയാൻ കെ ജോസ് ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ചു. 2025 പ്രവർത്തന വർഷത്തെ മികച്ച ഫൊറോനകൾക്കും, യൂണിറ്റുകൾക്കുമുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ജോയിൻറ് ഡയറക്ടർ സി. നവീന സിഎംസി, ജനറൽ സെക്രട്ടറി റോബിൻ റ്റി ജോസ് താന്നിമല, അഡ്വ. സാം സണ്ണി ഓടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.





