മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. പിടിഎ പ്രസിഡന്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് പിടിഎ വൈസ് പ്രസിഡന്റ് സനിൽ കെ ടി എസ്എംസി ചെയർമാൻ രാധാകൃഷ്ണൻ പി ബി എൽ പി സ്കൂൾ എച്ച് എം രാജമ്മ ടി ആർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ സംസാരിച്ചു.
ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ്, എക്സൈസ് ഡിപ്പാർട്ട്മെന്റ് പാലിയം ഇന്ത്യ, ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കെഎസ്ഇബി, കൃഷിവകുപ്പ്, സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സഹകരണത്തോടുകൂടി വിവിധ പ്രോജക്ടുകളും കുട്ടികൾക്കുള്ള സ്കിൽ സെഷനുകളും ക്യാമ്പ് സെന്ററിലെ വിവിധ പ്രവർത്തനങ്ങൾ കലാപരിപാടികൾ എന്നിവ ക്യാമ്പിലെ മുഖ്യ ആകർഷണമായിരുന്നു.





