തീക്കോയി: തീക്കോയിഗ്രാമപഞ്ചാ യത്തിലെ പ്രസിഡന്റ് ന്റെ അനുമോദനചടങ്ങ്
യു. ഡി. എഫ്. ബഹിഷ്കരിച്ചു എന്ന തരത്തിലുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് യു. ഡി. എഫ്. തീക്കോയി മണ്ഡലം കമ്മിറ്റി.
അനുമോദനചടങ്ങിൽ നിന്ന് എൽ. ഡി. എഫിലെ പ്രമുഖകക്ഷി വിട്ടു നിന്നതിനെ പറ്റി എന്താണ് ഇടതുപക്ഷത്തിനു പറയാൻ ഉള്ളത് എന്ന് വ്യക്തമാക്കണം. ജാതി മത ചിന്തകൾക്ക് അതീതമായി എല്ലാവരെയും ഒരു പോലെ കാണുന്ന പാരമ്പര്യമാണ് യു. ഡി. എഫ് നുള്ളത്.
ഐക്യജനാധിപത്യ മുന്നണിക്ക് തന്നെയാണ് തീക്കോയിൽ വോട്ടു വിഹിതം കൂടുതൽ. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും വ്യക്തമായ മേൽക്കോയ്മ യു. ഡി. എഫ്. നുണ്ട്. പഞ്ചായത്തിൽ ക്രിയാൽമക പ്രതിപക്ഷമായി നിലകൊള്ളും.
പഞ്ചായത്തിന്റെ ഫണ്ടുകൾ ധൂർത്തടിക്കാനുള്ള നീക്കം അനുവദിക്കില്ല. അനധികൃതനിയമനം ഉൾപ്പെടെ നടത്താനുള്ള നീക്കങ്ങളെ എന്ത് വിലകൊടുത്തും ചെറുക്കും. കഴിഞ്ഞ കാലഘട്ടങ്ങളിൽപഞ്ചായത്ത് ഭരണ സമിതിയോടുള്ള ഇടതുപക്ഷത്തിന്റെ സമീപനം എന്തായിരുന്നു എന്ന് ജനങ്ങൾക്കറിയാം.
തെരഞ്ഞെടുപ്പിൽ വ്യാജ പ്രചരണങ്ങളും, ഊമ കത്തുകളും അയച്ചു ജനഹിതം അട്ടിമറിക്കാൻ ശ്രമിച്ചവർക്ക് വൻ തിരിച്ചടിയാണ് ലഭിച്ചതെന്ന കാര്യം മറക്കരുത്. എൽ.ഡി.എഫിന് ലഭിച്ചിട്ടുള്ള ഈ ഭരണം സ്ഥിരതയുള്ളതല്ല. കഴിഞ്ഞ കാലത്ത് യു.ഡി.എഫ് ഭരണസമിതി കൊണ്ടുവന്നിട്ടുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തികരിക്കുന്നതിനാവശ്യമായ നടപടികൾ സ്ഥീകരിക്കുന്നതിന് പകരം ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.
വികസനകാര്യത്തിൽ എൽ.ഡി.എഫിൻ്റെ സമീപനമല്ല യു.ഡി.എഫിൻ്റെ സമീപനമെന്നും യു ഡി. എഫ് ഭാരവാഹികളായ ഹരി മണ്ണുമഠം, ജോയ് പൊട്ടനാനിയിൽ, പയസ് കവളമ്മാക്കൽ എന്നിവർ അറിയിച്ചു.





