പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സഹവികാരിയെ വാഹനം ഇടിപ്പിച്ച് വീഴ്ത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആറു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് പള്ളിയില്‍ കൂട്ടമണിയടിക്കുകയും ഇടവക ജനം ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടം പള്ളിയില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് ഇടവക ജനം പ്രതിഷേധ പ്രകടനം നടത്തി. പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്തതിലെ വിരോധമാണ് വൈദികനെ വാഹനമിടിപ്പിച്ച് വിഴ്ത്തിയത്. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംഭവം. പരിക്കേറ്റ അസിസ്റ്റന്റ് വികാരി ഫാ Read More…
പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോന പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിന് മാർ ജോസഫ് സ്രാമ്പിക്കൽ കൊടിയേറ്റി. വികാരി വെരി റവ.ഫാ.തോമസ് പനയ്ക്കക്കുഴി, സഹ വികാരിമാരായ റവ. ഫാ.ജോസഫ് വിളക്കുന്നേൽ, റവ. ഫാ മൈക്കിൾ നടുവിലേകൂറ്റ് എന്നിവരും ഫാ. റോണി എട്ടുപറ, ഫാ.ലിജോ വെള്ളെടത്ത് ഫാ.ജിന്റോ വരകുകാലാ പറമ്പിലും പങ്കെടുത്തു.
പൂഞ്ഞാർ: കോട്ടയം ജില്ലയിൽ പ്രധാനമന്ത്രി ടി.ബി മുക്ത ഭാരത് പദ്ധതി പ്രകാരം ആദ്യഘട്ട ക്ഷയരോഗമുക്ത പുരസ്കാരം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കരസ്ഥമാക്കി. ഗ്രാമപഞ്ചായത്തിൽ ക്ഷയരോഗ പരിശോധനയുടെ പുരോഗതി, ക്ഷയരോഗികളുടെ സാന്ദ്രത കുറവ് തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിൻ്റെ സഹകരണത്തോടുകൂടി കുടുംബാംഗരോഗ്യ കേന്ദ്രത്തിലെ ഡോ. പ്രറ്റീ രാജിൻ്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്. ജില്ലാ പഞ്ചായത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ Read More…