പ്രവിത്താനം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് – പുതുവൽസര സന്ദേശ യാത്ര നടത്തി. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പൊതു ജനങ്ങൾക്കും കേക്ക് വിതരണം ചെയ്യുകയും ക്രിസ്തുമസ് സന്ദേശം നൽകുകയും ചെയ്തു.
പൊതു സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ശ്രീ എം കെ തോമസുകുട്ടി ഉത്ഘാടനം ചെയ്തു. പ്രവിത്താനം ഫൊറോന പള്ളി വികാരി വെരി. റവ. ഫാദർ. ജോർജ് വേളുപ്പറമ്പിൽ ക്രിസ്തുമസ് സന്ദേശം നൽകി.
പ്രവിത്താനം യൂണിറ്റ് പ്രസിഡൻ്റ് ശ്രീ സജി എസ് തെക്കേൽ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൽ വിജയിച്ച എല്ലാ ജനപ്രധിനിധികൾക്കും സ്വീകരണം നൽകി വ്യാപാരി കളായ ശ്രീ. സുജിത്ത് ജി നായർ, ഷാജി ബി തോപ്പിൽ, സോമൻ പടിഞ്ഞാക്കൽ,ജിനോ സി ചന്ദ്രൻകുന്നേൽ എന്നിവർ നേത്രത്വം നൽകി.
ജില്ലാപഞ്ചായത്തംഗം ശ്രീമതി പെണ്ണമ്മ ജോസഫ് ,ബ്ലോക്ക് മെമ്പർമ്മാരായ അഡ്വക്കേറ്റ് ജോസ് പ്ലാക്കൂട്ടം,സിസ്സി ജെയിംസ് ഐപ്പൻപറമ്പികുന്നേൽ, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രധികൾക്കുവേണ്ടി കെ റ്റി തോമസ് , വിനോദ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.





