പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിർത്തി സംസാരിച്ചു നിൽക്കുന്നതിനിടെ കാർ വന്നിടിച്ച് പാലാ സ്വദേശി പ്രഭാദ് എസ് ഭാസിന് ( 18 ) പരുക്കേറ്റു. ഇന്ന് പുലർച്ചെ കുമ്മണ്ണൂർ ഭാഗത്തായിരുന്നു അപകടം.
കുമ്മണ്ണൂർ ഭാഗത്ത് ഉണ്ടായ മറ്റൊരു അപകടത്തിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കുമ്മണ്ണൂർ സ്വദേശികളായ ഫെലിക്സ് ജോർജ് ( 53 ) ഹാരിസ് ജോസ് ഫെലിക്സ് ( 23 ) എന്നിവർക്ക് പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം.





