അരുവിത്തുറ: ക്രിസ്തുമസ് ആഘോഷം വിവിധ പരിപാടികളോടെ കളർഫുൾ ആയി അരുവിത്തുറ സെന്റ്.മേരീസ് എൽ.പി സ്കൂളിൽ നടത്തപ്പെട്ടു. ചുവപ്പും വെള്ളയും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് കുട്ടികളും അധ്യാപകരും ആഘോഷം കൂടുതൽ കളർഫുൾ ആക്കി.
വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള നക്ഷത്രങ്ങൾ സ്കൂളിന് അലങ്കാരമായി. കുട്ടി ക്രിസ്മസ് പാപ്പാമാരുടെ പ്രകടനം കുട്ടികൾക്ക് കൗതുകമായി.കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു.
ക്രിസ്തുമസ് പാപ്പ മത്സരം, കാർഡു നിർമ്മാണ മത്സരം, നക്ഷത്ര മത്സരം ഇവയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നല്കി. ഹെഡ്മിസ്ട്രസ് ശ്രീമതി ഡെയ്സി മാത്യു കുട്ടികൾക്ക് ക്രിസ്തുമസ് സന്ദേശം നല്കി. ആവോളം കേക്കും കഴിച്ച് കുട്ടികൾ സന്തോഷത്തോടെ , നിറമുള്ള ഓർമ്മകളുമായാണ് വീട്ടിലേയ്ക്ക് മടങ്ങിയത്.





