Accident

വിവിധ അപകടങ്ങളിൽ 3 പേർക്കു പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മരങ്ങാട്ടുപള്ളി ഭാ​ഗത്ത് വച്ച് ബൈക്കും മിനിട്രക്കും കൂട്ടിയിടിച്ചു മരങ്ങാട്ടുപള്ളി സ്വദേശി മെർവിന് ( 28) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

കുമളി പുറ്റടി ഭാ​ഗത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുമളി സ്വദേശി രതീഷ് സി.പി.ക്ക് ( 41) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. ഭരണങ്ങാനത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി സഞ്ജയ് ജെ.യ്ക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *