Pala

പാലാ രൂപത എസ്എംവൈഎം പ്രവർത്തകരായ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

പാലാ : പാലാ രൂപത എസ്എംവൈഎം ന്റെ ആഭിമുഖ്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം നേടിയ സംഘടനാ പ്രവർത്തകർക്ക് സ്വീകരണം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയ ഒമ്പത് സംഘടനാ പ്രവർത്തകരിൽ എട്ടുപേരും വിജയിച്ചിരുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത് കടുത്തുരുത്തി ഡിവിഷനിൽ നിന്ന് വിജയിച്ച ആൻ മരിയ ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കടത്തൂക്കടവ് ഡിവിഷനിൽ നിന്ന് വിജയിച്ച ആൻമരിയ അമൽ, മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ നിന്ന് വിജയിച്ച അഞ്ജന തെരേസ് മാത്യു, രാമപുരം ഗ്രാമപഞ്ചായത്തിൽ നിന്ന് വിജയിച്ച ആൻസ്മരിയ ജോസ്, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ നിന്ന് വിജയിച്ച ജോസ്മോൻ ജേക്കബ്, മുട്ടം ഗ്രാമപഞ്ചായത്തിൽ നിന്ന് വിജയിച്ച ജോബിസ് ജോസ് എന്നിവരെ ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടർ റവ.ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ എസ്എംവൈഎം ഷാൾ അണിയിച്ചു.

വി. അൽഫോൻസാമ്മയുടെ വിശുദ്ധി നിറഞ്ഞു നിൽക്കുന്ന ഭരണങ്ങാനത്തിന്റെ മണ്ണിൽ നടത്തപ്പെട്ട സ്വീകരണത്തിന് എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ജോയിൻറ് ഡയറക്ടർ സി. നവീന സിഎംസി, സെക്രട്ടറി ബെനിസൺ സണ്ണി, സി. ആൻസ് എസ്എച്ച്, ബിയോ ബെന്നി, തോമാച്ചൻ കല്ലറക്കൽ, ജിബിൻ സാബു എന്നിവർ നേതൃത്വം നൽകി.

സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ സജീവ പ്രവർത്തകരായ ഇവർ സംഘടനാ പ്രവർത്തനത്തിലൂടെ വളർന്നു വന്നവരാണെന്നും സീറോ മലബാർ സഭയ്ക്കൊട്ടാകെയും സവിശേഷിച്ച് പാലാ രൂപതയ്ക്കും അഭിമാനമാണ് എന്നും എസ്എംവൈഎം പാലാ രൂപതാ പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *