Pala

മാർ സ്ലീവാ മെഡിസിറ്റി പാലായിൽ മാർ സ്ലീവാ കെയർ പ്ലസ് പദ്ധതി ആരംഭിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാർഷികത്തോടനുബന്ധിച്ച്, മാർ സ്ലീവാ കെയർ പ്ലസ് പദ്ധതി ആരംഭിച്ചു.

അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുവാനും, ആരോഗ്യപ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പുവരുത്താനും ലക്ഷ്യമിടുന്ന പദ്ധതിയുടെ സേവനം 2025 ഡിസംബർ 24 വരെ ലഭ്യമാണ്.

പദ്ധതിയുടെ ഭാഗമാകുന്ന രോഗികൾക്ക് ഹോസ്പിറ്റൽ രജിസ്‌ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്. ഡോക്ടർ കൺസൾട്ടേഷനിന് അൻപത് ശതമാനവും, ഒ.പി. റേഡിയോളജി സേവനങ്ങൾക്ക് ഇരുപത് ശതമാനവും, ഒ.പി. ലാബ് സേവനങ്ങൾക്ക് പതിനഞ്ച് ശതമാനവും ഇളവ് ലഭ്യമാണ്.

കൂടാതെ സർജിക്കൽ പ്രീ-ഓപ്പറേറ്റീവ് ഇൻവെസ്റ്റിഗേഷനുകൾക്ക് പതിനഞ്ച് ശതമാനവും സർജിക്കൽ ഡിസ്‌ചാർജ് ബില്ലിൽ മൂപ്പത് ശതമാനത്തിന്റെ കിഴിവും ഉൾപ്പെടുത്തിയിട്ടുണ്ട്.

എല്ലാ സർജറി വിഭാഗങ്ങളിലെയും വിദഗ്ധ ഡോക്ടർമാരുടെ സേവനം പദ്ധതിയിൽ ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9188 925 716, 8281 699 260 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *