യു.ഡി.എഫ് പൂഞ്ഞാർ തെക്കേക്കരയിൽ നടത്തിയ പൊതുസമ്മേളനവും സ്ഥാനാർത്ഥി സംഗമവും കെ. പി. സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
സമ്മേളത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സാരഥികളെ കെ.പി.സി.സി പ്രസിഡൻ്റ് ഷാൾ അണിയിച്ചു. യു. ഡി.എഫ് മണ്ഡലം ചെയർമാൻ ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സമ്മേളത്തിൽ കെ.പി.സി സെക്രട്ടറിമാരായ അഡ്വ ഫിൽസൺ മാത്യു അഡ്വ പി.എസലീം അഡ്വ ടോമി കല്ലാനി കെ. പി. സി മൊബർ തോമസ് കല്ലാടൻ ഡി. സി. സി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര കോൺഗ്രസ് ബ്ലോക്ക് പ്രിസിഡൻ്റ് അഡ്വ. സതീഷ് കുമാർ അഡ്വ വി.എം മുഹമ്മദ് ഇല്യാസ് തലനാട് ഡിവിഷൻ ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥി ബിന്ദു സെബാസ്റ്റ്യൻ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ റോജി തോമസ് രാജമ്മ ഗോപിനാഥ് ഓൾവിൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
അഡ്വ ബോണി മാടപ്പള്ളി സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി. യു.ഡി.എഫ് മണ്ഡലം കൺവീനർ എം.സി വർക്കി മുതിരേന്തിക്കൽ സ്വാഗതവും കല്ലേക്കുളം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ഡെയ്സമ്മ ടീച്ചർ നന്ദിയും പറഞ്ഞു.





