മുണ്ടക്കയം : മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി.
വാർഡിലുടനീളം പോസ്റ്ററുകൾ നശിപ്പിച്ചിട്ടുണ്ട്. ചാച്ചികവല മേഖലയിലെ ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മുന്നേറ്റത്തിൽ പരാജയഭീതിപൂണ്ടവരാണ് സംഭവത്തിന് പിന്നിലെന്നും ജനാധിപത്യ മാർഗത്തിൽ മത്സരിക്കുവാൻ ഇവർ തയ്യാറാകണമെന്നും കേരള കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.





