കേരളത്തിലെ മുന്‍നിര ബിസിനസ് – ലീഡര്‍ഷിപ്പ് – കള്‍ച്ചറല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമായ ലൈഫ് ആര്‍ട്ടിന്റെ നേതൃത്വത്തില്‍ കോര്പ്പറേഷന് – തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് ‘ദി കിച്ചണ്‍’ എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചത്.
ഹില്‍ട്ടണ്‍ ഗാര്ഡന് ഇന്‍ ഹോട്ടലിലായിരുന്നു പരിപാടി. ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഇത് സംഘടിപ്പിച്ചത്.
കെപിസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയുമായ അഡ്വ. കെ.എസ്. ശബരീനാഥന്, സിപിഎം ജില്ലാ കമ്മിറ്റി അംഗവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ.എസ്.പി. ദീപക്, ബിജെപി സംസ്ഥാന സെക്രട്ടറിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഡ്വ.വി.വി. രാജേഷ് എന്നിവര്‍ തിരുവനന്തപുരത്തിന്റെ ഭാവി വികസനത്തെക്കുറിച്ച് സംവദിച്ചു.
ട്രിവാന്‍ഡ്രം ചേംബര്‍ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ ചര്‍ച്ച നയിച്ചു.
ബ്രാന്‍ഡ് ഓഫ് കേരള എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയുമുണ്ടായിരുന്നു.
ദി കിച്ചണിന്റെ സംഘാടകനും ലൈഫ് ആര്‍ട്ടിന്റെ ഫൗണ്ടറുമായ സജു സോമന് നയിച്ച ചര്‍ച്ചയില്‍ സെന്ടൂറിയോ ടെക് സ്ഥാപക അജീഷ ഭാസി, ഈറ്റ് അറ്റ് തിരുവനന്തപുരം കോഫൗണ്ടര്‍ അസ്ലം കുഞ്ഞുമൂസ, റിച്ചിന്നവേഷന്സ് ടെക്നോളജീസ് സിഇഒ റിച്ചിന് ആര്. ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ഇന്‍ഫ്ളുവന്‍സര്‍മാരായ അഞ്ജന ഗോപകുമാര്‍, റിതു സാരംഗി, ഷിജോ പറക്കാടന്‍ എന്നിവര്‍ പങ്കെടുത്ത ഫയര്‍ സൈഡ് ചാറ്റും ഒരുക്കിയിട്ടുണ്ടായിരുന്നു. വൈകീട്ട് ബ്ലാക് സര്‍ക്കിള്‍ എഡിഷനില്‍ സംരംഭകരായ കെ.എസ്.ചിത്ര, അഭിനന്ദ് വി. നായര്‍, എക്സ് ഇന്ത്യന്‍ ആര്‍മി കേണല്‍ തോമസ് മാത്യു, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് പ്രതിനിധി അശോക് കുമാര്‍ പഞ്ഞിക്കാരന്‍ എന്നിവര്‍ സംസാരിച്ചു.





