Accident

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം

ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. സി ബ്ലോക്കിൽ എസിയുടെ യന്ത്ര ഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. തീപിടിത്തം ഉണ്ടായപ്പോൾ തന്നെ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തി.

ഈ ​ഭാ​ഗത്തുനിന്ന് രോ​ഗികളെ ഉൾപ്പെടെ മാറ്റിയിരുന്നു. ഫയർഫോഴ്സ് സംവിധാനങ്ങളുൾപ്പെടെ ഇവിടേക്ക് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.

തീ കൂടുതൽ സ്ഥലത്തേക്ക് പടർന്നിട്ടില്ലെന്നാണ് വിവരം. നിലവിൽ തീപിടുത്തമുണ്ടായ സ്ഥലത്ത് തന്നെയാണ് പുകച്ചുരുൾ കാണുന്നത്. നിലവിൽ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

രോ​ഗികളില്ലാത്ത സ്ഥലത്താണ് തീപിടിച്ചതെന്നും അളപ്പസമയം മുമ്പാണ് തീപിടിത്തം ഉണ്ടായതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഒമ്പതാം നിലയിൽ എസ് പ്ലാൻ്റിൻ്റെ പണി നടക്കുന്നിടത്താണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ജീവനക്കാരുൾപ്പെടെ അവിടെ ഉണ്ടായിരുന്നു. എന്നാൽ രോ​ഗികൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.

കോഴിക്കോട് ബസ് സ്റ്റാൻ്റിനടുത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ആശുപത്രിയുടെ പുതിയ ബ്ലോക്കിലാണ് തീപിടിത്തം. അവിടെ എസി പണി നടക്കുന്നിടത്താണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്.

തീയണക്കാൻ കഴിഞ്ഞെങ്കിലും ഭീതിപ്പെടുത്തുന്ന രീതിയിലാണ് പുകച്ചുരുൾ കാണുന്നത്. ആശുപത്രിയുടെ പുറത്തുണ്ടായിരുന്നവരാണ് സംഭവം ശ്രദ്ധയിൽ പെടുത്തിയത്. ഉടൻ തന്നെ അടുത്ത നിലയിലെ രോഗികളെ പുറത്തേക്ക് മാറ്റുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *