രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഡിപ്പാർട്മെന്റും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രെസ്‌കോ സേഫ് മായി സഹകരിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി അനാലിസിസ് ആഡോൺ കോഴ്‌സ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു.
ബി എസ് സി ബയോടെക്നോളജി പ്രോഗ്രാമിനോടൊപ്പം ഇനിമുതൽ ഫുഡ് സേഫ്റ്റി അനാലിസിസും പഠിപ്പിക്കും. ഇത് സംബന്ധിച്ച ധാരണാപത്രം കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറത്തിന് ക്രെസ്‌കോ സേഫ് മാനേജിങ് ഡയറക്ടർ ജോയ് പി മാത്യു കൈമാറി.
പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ. മാനേജിങ് കമ്മറ്റി അംഗങ്ങളായ തോമസ് ഓടക്കൽ, ജോസ് കെ പോൾ. ഡോ. ബ്രിൻസി ടോജോ, ജോസ് കുരികിലംകാട്ട്, വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് ഡിപ്പാർട്മെന്റ് മേധാവി ഡോ.സജേഷ്‌കുമാർ എൻ. കെ. കോഴ്സ് കോർഡിനേറ്റർ മനേഷ് മാത്യു സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.





