കോട്ടയം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ജൂബിലിയുടെ ഭാഗമായി ജില്ലാ തലത്തിൽ നടക്കുന്ന പണ്ഡിത ശില്പ ശാല ഈ മാസം 30 വ്യാഴാഴ്ച കോട്ടയത്ത് സമസ്ത കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫിയുടെ അധ്യക്ഷതയിൽ നടക്കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹ്‌മദ് സഖാഫി ഉൽഘാടനം ചെയ്യും.
ആദർശം, സാമ്പത്തിക വിനിമയത്തിന്റെ ഇസ്ലാമിക മാനം എന്നീ വിഷയങ്ങളിൽ കേന്ദ്ര മുശാവറ മെമ്പർ എച്ച് ഇസ്സുദ്ദീൻ കാമിൽ സഖാഫി ക്‌ളാസിന് നേതൃത്വം നൽകും. തുടർന്ന് ചർച്ചകൾ നടക്കും ജില്ലയിലെ വിവിധ മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 പ്രതിനിധികൾ പങ്കെടുക്കും.
സമസ്ത ജില്ലാ സെക്രട്ടറി പി എം അനസ് മദനി റിപ്പോർട്ട് അവതരിപ്പിക്കും.എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ, വി എച്ച് അബ്ദുറഷീദ് മുസ്‌ലിയാർ, അബ്ദുൽ സലാം ബാഖവി,അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ അപ്പാഞ്ചിറ, ഹാരിസ് സഖാഫി, മുഹമ്മദ് ലബീബ് അസ്ഹരി, മുഹമ്മദ് കുട്ടി മിസ്ബാഹി, സിയാദ് അഹ്സനി,ത്വാഹാ യാസീൻ നുസരി സംസാരിക്കും.





