മുണ്ടക്കയം – കോരുത്തോട് ഗ്രാമപഞ്ചായത്തുകളിലെ 19243 വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിനായി 284.64 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ കീഴിലുള്ള ജലശുദ്ധീകരണശാലയുടെ നിർമാണോദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മുണ്ടക്കയം അമരവതിയിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. 25 കോടി രൂപ ചെലവിലാണ് ജലശുദ്ധീകരണശാലയും അനുബന്ധ ഘടകങ്ങളും നിർമിക്കുന്നത്. ഹാരിസൺ പ്ലാന്റേഷനിൽനിന്ന് സൗജന്യമായി ലഭിച്ച 70 സെന്റ് സ്ഥലത്താണ് അമരാവതിയിൽ ജല ശുദ്ധീകരണശാല സ്ഥാപിക്കുന്നത്. Read More…
തൊടുപുഴ : ഐച്ഛിക വിഷയത്തോടൊപ്പം താല്പര്യമില്ലാത്ത വിഷയങ്ങൾ പഠിക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്നും ഇഷ്ടപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുത്തു പഠിക്കാനുള്ള സൗകര്യമാണ് സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സുകൾ ചെയ്യുന്നത് എന്നും സംസ്ഥാന സർക്കാർ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്കാര വേദിയുടെ വിദ്യാഭ്യാസ വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുവർഷ ബിരുദ കോഴ്സുകൾ, സ്വദേശത്തും വിദേശത്തും ഉള്ള ഉപരിപഠന സാധ്യതകളും ജോലി സാധ്യതകളും എന്നീ വിഷയങ്ങളിൽ Read More…
മലയോരകാര്ഷികമേഖലകളില് കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ജാഥ സ്വന്തം മുഖം രക്ഷിക്കാന്നടത്തുന്ന അപഹാസ്യമായ തത്രപ്പാടുകളാണെന്ന് ബിജെ. പി കോട്ടയം ഈസ്റ്റ് ഡിസ്ട്രിക്ട് പ്രസിഡണ്ട് റോയിചാക്കോ ആരോപിച്ചു. തന്റെ ആരോപണത്തിന് ഉപോദ്ബലകമായി 1972 വൈല്‍ഡ് ലൈഫ് ആക്ടും അതിന്റെ 2023 ഭേദഗതിയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തെ മലയോരമേഖലകളില്‍ വനവുമായി അതിര്‍ത്തി പങ്കിടുന്ന 213 പഞ്ചായത്തുകളില്‍ കര്‍ഷകന്റെ വിളകള്‍ക്കും അവന്റെ ജീവനും സുരക്ഷ നല്കാന് കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍ സ്വന്തം കഴിവ്കേട് മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പഴിചാരുകയാണ്. വന്യജീവികളുടെ Read More…