പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 5-ാംവാർഡ് കൈപ്പള്ളി, മുതുകോരമലയിൽ കേരള ശുചിത്വ മിഷനും പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി, ഇവിടെ വരുന്ന ടൂറിസ്റ്റുകൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ (Take A Break) ഉദ്ഘാടനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർജ് മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ 2-10-2025 വ്യാഴാഴ്ച 11 A.M. ന് കൂടുന്ന യോഗത്തിൽ പത്തനംതിട്ട M.P ശ്രീ. ആൻ്റോ ആൻ്റണി നിർവ്വഹിക്കും.
തദവസരത്തിൽ പൂഞ്ഞാർ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തുന്നതും, കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി 10 സെൻ്റ് സ്ഥലം സൗജന്യമായി നൽകിയ ശ്രീ. ജോസ് പി.വി. പ്ലാത്തോട്ടത്തിനെ ആദരിക്കുന്നതുമാണ്.
കോട്ടയം ജില്ലാ പഞ്ചായത്തംഗം കുമാരി പി. ആർ. അനുപമ, ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ്, ഡിവിഷൻ മെമ്പർ അഡ്വ. അക്ഷയ്ഹരി, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെ മെമ്പർമാർ തുടങ്ങിയവ രുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതാണ്.