ബിജെപി ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്രകാശിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉൽഘാടനം ചെയ്തു. യോഗത്തിൽ വെച്ച് BAMS പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ ജയൻ കറുകപ്പള്ളിയുടെ മകൾ അനഘ ജെ നായരെ ആദരിച്ചു.
മോമോന്റോ നൽകിയതിനോടൊപ്പം ന്യുനപക്ഷത്തിൽ നിന്നും ബിജെപി യിലേക്ക് പുതിയതായി വന്ന കെ ജെ ജോൺ കളപുരയ്ക്കൽ , ജോമോൻ തോമസ് മറ്റത്തിൽ പതിച്ചേരി, റ്റി വി ജോയി തുരുത്തിപ്പള്ളിൽ എന്നിവരെ ബിജെപി യിലേക്ക് അംഗത്വം നൽകി സ്വീകരിച്ചു.
ജോയി തോമസ് മണലേൽ, രാജേഷ് പി സി, സന്തോഷ് കുഴുവേലിൽ, മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത് രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജയൻ കൊക്കലുങ്കിൽ, ജില്ലാ സോഷ്യൽ മീഡിയ കൺവീനർ ആനന്ദ് പി നായർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉണ്ണി ആർ നായർ, വാർഡ് കൺവീനർ വിനോദ് വിജയൻ, വാർഡ് നേതാക്കൻ മാരായ സലി പുതിയാപറമ്പിൽ, പ്രശാന്ത് മൂക്കൻചാത്തി യേൽ, മനീഷ് രവി, അജയൻ സി.ആർ എന്നിവർ പ്രസംഗിച്ചു.