Aruvithura

മിന്നൽ വള താളത്തിൽ ജെയ്ക്സ് ബിജോയ്, ചടുല നൃത്ത ചുവടുകളുമായി റംസാൻ: അരുവിത്തുറ കോളേജിൽ യുവത്വത്തിൻ്റെ ആഘോഷം

അരുവിത്തുറ :ഇന്ത്യൻ മ്യൂസിക്കിന് അരുവിത്തുറ നൽകിയ സമ്മാനം ജെയ്ക്സ് ബിജോയിയും. മാസ്മരിക നൃത്തങ്ങളുടെ തമ്പുരാൻ റംസാനും.സംഗീത യുവപ്രതിഭ ലിൽ പയ്യനും ചേർന്നപ്പോൾ അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ യുവത്വത്തിന്റെ ആവേശം കൊടുമുടി കയറി.കോളേജ് യൂണിയൻ പ്രവർത്തനങ്ങളു ടെയും ആർട്സ് ക്ലബ്ബിൻ്റെയും ഉദ്ഘാടനങ്ങളോട് അനുബന്ധിച്ചാണ് മലയാളത്തിന്റെ പ്രിയ കലാകാരന്മാർ ക്യാമ്പസിൽ എത്തിയത്.

വിവിധ തെന്നിന്ത്യൻ ഭാഷകളിൽ ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച ജെയ്ക്സ്, ബിജോയ് തന്റെ മിന്നൽ വള എന്ന ഗാനവുമായാണ് വിദ്യാർഥികളെ കയ്യിലെടുത്തത്. തന്നെ എന്നും മോഹിപ്പിച്ചിട്ടുള്ള കലാലയമാണ് അരുവിത്തുറ കോളേജെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി ഡാൻസ് റിയാലിറ്റി ഷോകളിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും മലയാളികൾക്ക് സുപരിചിതനായ ചലച്ചിത്രതാരം റംസാൻ വിദ്യാർഥികൾക്കൊപ്പം വേദിയിൽ നിറഞ്ഞാടി. തൻറെ പതിവ് ഫ്ലിപ്പുകളും നൃത്തച്ചുവടുകളുമായി അദ്ധേഹം വിദ്യാർഥികളിൽ ആവേശം നിറച്ചു.

റാപ്പ് സംഗീതത്തിനൊപ്പം മനോഹരമായ ഗാനങ്ങളും കോർത്തിണക്കി യുവ സംഗീത പ്രതിഭ ലിൽ പയ്യൻ അവതരിപ്പിച്ച സംഗീതവിരുന്നും വിദ്യാർഥികൾക്ക് നവ്യാനുഭവമായി മാറി.അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജെയ്ക്സ് ബിജോയിയും ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം റംസാനും നിർവഹിച്ചു.

കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, യൂണിയൻ ജനറൽ സെക്രട്ടറി ജോൺസൺ ജോണി,വൈസ് ചെയർപേഴ്സൺ എയ്ഞ്ചലീനാ മനോജ് യൂണിയൻ കോഡിനേറ്റർ ഡോ. തോമസ്പുളിയ്ക്കൻ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു ഇതോടെഇതോടെ അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് യൂണിയന്റെയും ആർട്സ് ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾക്ക് തുടക്കമായി.

Leave a Reply

Your email address will not be published. Required fields are marked *