അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ ഇക്കണോമിക്സ് അസോസിയേഷൻ ഉദ്ഘാടനവും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ സെമിനാറുകളും സംഘടിപ്പിച്ചു. ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ധനതത്വശാസ്ത്ര വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന അസോസിയേഷന്റെ ഉദ്ഘാടനം എസ്.ബി.ഐ ഈരാറ്റുപേട്ട ടൗൺ ബ്രാഞ്ച് ചീഫ് മാനേജർ ലക്ഷ്മി. ജി നിർവഹിച്ചു.
തുടർന്ന് സംരംഭകത്വവും ധനസഹായങ്ങളും എന്ന വിഷയത്തിൽ എസ്ബിഐ ഈരാറ്റുപേട്ട ടൗൺ ബ്രാഞ്ച് അസിസ്റ്റൻറ് മാനേജർ നിവിൻ ഏ.ജെ ക്ലാസ് നയിച്ചു.കോളേജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ ബൗദ്ധിക സ്വത്തവകാശം ഒരു ആമുഖം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
സെമിനാറിൽ കാണക്കാരി സിഎസ്ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസ് വൈസ് പ്രിൻസിപ്പൽ ഡോ. ഡെയ്സി കരിങ്ങാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ഡിജിറ്റൽ യുഗത്തിലെ മനുഷ്യാവകാശങ്ങളും മൂല്യങ്ങളും എന്ന വിഷയത്തിൽ കോളേജിലെ മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച സെമിനാറിൽ പൊളിറ്റിക്ക് സ് വിഭാഗം മേധാവി ഡോ.തോമസ് പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി.
വിവിധ പരിപാടികളിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ. എക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോർജ്,മാത്തമാറ്റിക്സ് വിഭാഗം മേധാവി എലിസബത്ത് അഗസ്റ്റ്യൻ,ഇക്കണോമിക്സ് വിഭാഗം അധ്യാപകരായ ജോസിയാ ജോൺ, ഡോൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.