Pala

വയലിൽ വോളി: പാലാ സെന്റ് തോമസ് ഫൈനലിൽ

പാലാ: പാലാ സെന്റ് തോമസ് കോളേജിൽ നടന്നുവരുന്ന 44-മത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയേജ് വോളിബോൾ ടൂർണമെന്റിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് ഫൈനലിൽ പ്രവേശിച്ചു.

അത്യന്തം ആവേശമേറിയ 5 സെറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിൽ ഡീ പോൾ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അങ്കമാലിയെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് കീഴടക്കിയാണ് സെന്റ് തോമസ് ഫൈനലിൽ പ്രവേശിച്ചത്. (സ്കോർ 22-25, 25-21, 25-18, 21-25, 15- 11).

ബുധനാഴ്ച രാവിലെ നടന്ന മത്സരത്തിൽ വാശിയേറിയ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറയെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് കീഴടക്കിയ സേക്രെഡ്‌ ഹാർട്ട് കോളേജ് തേവര വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന പുരുഷ വിഭാഗം രണ്ടാം സെമി ഫൈനലിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ നേരിടും.

സ്കോർ 25-19, 19-25, 25-23, 23-25, 17-15). വനിതാ വിഭാഗം ഫൈനൽ വെള്ളിയാഴ്ച രാവിലെ ഏഴുമണിക്കും പുരുഷ വിഭാഗം ഫൈനൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കും ആരംഭിക്കും. ടൂർണമെന്റ് വെള്ളിയാഴ്ച സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *