Thalappalam

തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും വിദ്യാരംഭവും

തലപ്പലം :തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും വിദ്യാരംഭവും2025 സെപ്തംബര്‍ 22 തിങ്കള്‍ മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള തിയതികളിൽ ആഘോഷിക്കുന്നു.

22-ാം തീയതി (തിങ്കളാഴ്ച) വൈകിട്ട് 7 ന് ക്ഷേത്രസമിതി പ്രസിഡൻ്റ് ശ്രീ.പി.രാമചന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന ഉദ്ഘാടനസഭയില്‍ പനക്കപാലം സ്വാമി വിവേകാനന്ദാ വിദ്യാലയം പ്രിന്‍സിപ്പല്‍ ശ്രീ.വിനോദ് . എസ് ഉദ്ഘാടനവും നവരാത്രി സന്ദേശവും നല്‍കി ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു.

അഷ്ടദ്രവ്യ ഗണപതി ഹോമം,സരസ്വതീ പൂജ,ലളിതാ സഹസ്രനാമ ജപം,ദേവീ ഭാഗവത പാരായണം,പൂജവയ്പ്,ഗ്രന്ഥപൂജ, ആയുധപൂജ,വിദ്യാരംഭം, കൂടാതെ ദേവിയുടെ നവരാത്രി മണ്ഡപത്തില്‍ എല്ലാ ദിവസവും കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

വിജയദശമി ദിനത്തില്‍ ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള സമാപനസഭയുടെ ഉദ്ഘാടനം തലപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ആനന്ദ് ജോസഫ് നിര്‍വ്വഹിക്കുകയും 2024-25 വര്‍ഷത്തില്‍ SSLC +2 മറ്റ് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളേ മൊമന്റോ നല്‍കി ആദരിക്കുകയും ചെയ്യും.

കൂടാതെ തലപ്പുലം HWLP സ്കൂളിലേ ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു കുട്ടിക്ക് കുന്നേല്‍ സുലോചന ഗോപാലന്‍ നായരുടെ സ്മരണക്കായി മകള്‍ ശോഭനാ രാമചന്ദ്രന്‍ നായര്‍ സമര്‍പ്പിക്കുന്ന സ്കോളര്‍ഷിപ്പ് സമര്‍പ്പണവു ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *