പൂഞ്ഞാർ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പൂഞ്ഞാർ തെക്കേക്കര മേഖല സമ്മേളനം നടത്തി. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം രമാ മോഹൻ ഉദ്ഘാടനം ചെയ്തു.
പൂഞ്ഞാർ മേഖല പ്രസിഡന്റ് നിഷ സാനു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്ദു സുരേന്ദ്രൻ, ട്രഷറർ ബീന മധുമോൻ എന്നിവർ സംസാരിച്ചു. പൂഞ്ഞാർ തെക്കേക്കര മേഖല ഭാരവാഹികളായി നിഷ സാനു പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ സെക്രട്ടറി, ബീന മധുമോൻ ട്രഷറർറായും പതിനൊന്നംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.