അരുവിത്തുറ: സെപ്റ്റംബർ 18-ലോക മുള ദിനത്തിൽ സ്കൂൾ മുറ്റത്തുള്ള മുളയുടെ ചുവട്ടിൽ സമ്മേളിച്ച് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കൂട്ടുകാർ മുള വിശേഷങ്ങൾ പങ്കു വച്ചു. മുളഞ്ചോട്ടിലെ കുളിർമയും മുളയുടെ സവിശേഷതകളും കുരുന്നുകൾക്ക് വിസ്മയമായി.
ഹെഡ്മിസ്ട്രസ് ശ്രീമതി ഡെയ്സി മാത്യു മുളദിന സന്ദേശം നല്കി. മുളദിന പ്രസംഗങ്ങളും മുളദിന ക്വിസുമെല്ലാംകുട്ടികൾക്ക് മുളയെക്കുറിച്ച് കൂടുതൽ ബോധ്യങ്ങൾ നല്കി.