പാലാ : തന്റെ ബേക്കറിക്ക് മുമ്പിലെ ബസ്റ്റോപ്പിൽ ബസ് കാത്തുനിന്ന യാത്രക്കാരനെ ആക്രമിച്ച ബേക്കറി ഉടമയ്ക്കെതിരെ പാലാ പോലീസ് എഫ്ഐആർ പൂർത്തിയാക്കി കേസ് രജിസ്റ്റർ ചെയ്തു. പാലാ കുറ്റിയാങ്കൽ ബേക്കറി ഉടമ ടോമി കുറ്റിയാങ്കലാണ് വഴിയാത്രക്കാരന് ഓണത്തല്ലു നൽകി പൊല്ലാപ്പിലായത്.
തിരുവോണനാളിൽ വൈകിട്ട് 7. 40തോടെയാണ് ബേക്കറി ഉടമയും സഹായിയും ചേർന്ന് വഴിയാത്രക്കാരനെ മർദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന് വഴിയാത്രക്കാരന് സാരമായ പരിക്കുകൾ പറ്റിയതിനാൽ പാലാ ഗവൺമെൻറ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. പരാതിയെ തുടർന്ന് സംഭവം സത്യമാണെന്ന് കണ്ടെത്തിയ പാലാ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസെടുക്കുകയായിരുന്നു.