General

വെള്ളികുളം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ പൊതിച്ചോറ് – പാഥേയം വിതരണം ചെയ്തു

വെള്ളികുളം: വെള്ളികുളം മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കായി പൊതിച്ചോർ -പാഥേയം ശേഖരിച്ച് വിതരണം ചെയ്തു.വിദ്യാർത്ഥികൾ സമാഹരിച്ച പൊതിച്ചോർ ഹെഡ്മാസ്റ്റർ ജോമി കടപ്ലാക്കൽ വികാരി ഫാ. സ്കറിയ വേകത്താനത്തെ ഏൽപ്പിച്ചു.വാഗമൺ ഗുഡ് ന്യൂസ് ആശാഭവനിലെ സഹോദരങ്ങൾക്ക് പൊതിച്ചോർ വിതരണം ചെയ്തു.

സമൂഹത്തിൽ നിർധനരും ദരിദ്രരുമായ സഹോദരങ്ങളോട് കരുതലും കാരുണ്യവും പ്രദർശിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളിൽ കാരുണ്യത്തിന്റെ മനോഭാവം വളർത്തിയെടുക്കുന്നതിനു വേണ്ടിയാണ് പാഥേയം പരിപാടി ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്.

“ഈ ചെറിയവരിൽ ഒരുവന് ശിഷ്യൻ എന്ന നിലയിൽ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ല” എന്ന യേശു വചനം ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണ് വെള്ളികുളം ഇടവകയിലെ മിഷൻലീഗ് അംഗങ്ങൾ.അന്നദാനം നടത്തിക്കൊണ്ട് ജീവകാരുണ്യ ചെപ്പ് തുറക്കുകയാണ് മിഷൻ ലീഗിലെ അംഗങ്ങൾ.

സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ ഇടയിൽ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് ശ്രമം.സിസ്റ്റർ ഷാൽബി മുകളൽ , സ്റ്റെഫി ജോസ് മൈലാടൂർ,ജോസഫ് കടപ്ളാക്കൽ,ജോസ്നാ മുതുപേഴത്തേൽ, ആൽബിൻ സാജൻ തോട്ടപ്പള്ളിൽ,ഡോൺ മറ്റത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *