വാകക്കാട്: സമാധാനപരവും സൗഹാർദ്ദപരവുമായ ജീവിതം നയിക്കാൻ എല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ടും ഓർമ്മിപ്പിച്ചുകൊണ്ടും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ സദ്ഭാവനാ ദിനം ആചരിച്ചു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 ആണ് എല്ലാ വർഷവും സദ്ഭാവനാ ദിനം ആചരിക്കുന്നത്. “സദ്ഭാവന” എന്ന വാക്കിനർത്ഥം നല്ല ചിന്തകൾ എന്നാണെന്നും എല്ലാവരും പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യം എടുത്തു കാണിച്ചും ഹെഡ്മിസ്ട്രസ്സ് സി. റ്റെസ്സ് പ്രസംഗിച്ചു.
സമാധാനപരവും സൗഹാർദ്ദപരവുമായ ജീവിതം നയിക്കാൻ എല്ലാവരെയും ഓർമ്മിപ്പിച്ചു കൊണ്ട് കുട്ടികൾ സദ്ഭാവനാ പ്രതിജ്ഞ എടുത്തു.