Accident

കോട്ടയത്ത് ഇരുമ്പുകമ്പി കയറ്റി വന്ന ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു

കോട്ടയം: ഇരുമ്പുകമ്പി കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. ഇന്നു പുലർച്ചെ മൂന്നിന് ചിങ്ങവനം ഗോമതിക്കവലയിലാ ണ് അപകടമുണ്ടായത്. ലോഡുമായി ചിങ്ങവനം ഭാഗത്തേക്കു വരികയായിരുന്ന ലോറി നിയന്ത്രണം നഷ്ടമാ യി ഡിവൈഡറിൽ ഇടിച്ചു കയറി മറിയുകയായിരുന്നു.

അപകടത്തെത്തുടർന്ന് ഇരുമ്പുകമ്പി റോഡിൽ ചിതറിക്കിടന്നു. ഇതോടെ എംസി റോഡിൽ ഗതാഗത തടസവുമുണ്ടായി. ചിങ്ങവനം പേലീസ് സ്ഥലത്ത് എത്തി മേൽന ടപടികൾ സ്വീകരിച്ചു. ക്രെയിൻ ഉപയോഗിച്ചാണ് സ്ഥലത്തുനിന്ന് ലോറി ഉയർത്തി മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *