Aruvithura

ക്വിറ്റ് ഇന്ത്യാ ദിനത്തിൽ സാമ്രാജ്യത്വ വിരുദ്ധ സദസുമായി അരുവിത്തുറ സെൻ്റ് ജോർജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം

അരുവിത്തുറ : രാജ്യം ക്വിറ്റ് ഇന്ത്യ ദിന സ്മരണകളിൽ മുഴുകുമ്പോൾ സാമ്രാജ്യത്വ വിരുദ്ധ പ്രതിജ്ഞയും സദസ്സുമായി അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളേജിലെ പൊളിറ്റിക്സ് വിഭാഗം. ദിനാചരണത്തിന്റെ ഭാഗമായി മുൻ ബിഗ് ബോസ് താരവും വാഗ്മിയുമായ ഡോ അഡോണി.റ്റി. ജോൺ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്നു നടന്ന സാമ്രാജ്യത്വ വിരുദ്ധ സദസ് അദ്ധേഹം ഉദ്ഘാടനം ചെയ്തു. നവലിബറൽ സാമ്രാജ്യത്വം രാജ്യത്തിൻ്റെ സമസ്ത മേഖലകളിലും പിടിമുറുക്കിയ സാഹചര്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനത്തിൻ്റെ സ്മരണകൾ പോലും ഒരു സമരമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ.ബിജു കുന്നയ്ക്കാട്ട്,കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ.തോമസ് പുളിക്കൻ, പൊളിറ്റിക്സ് വിഭാഗം അധ്യാപകനായ സിറിൾ സൈമൺ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *