അരുവിത്തുറ :വിദ്യാർത്ഥികളിലെ സംരംഭക അഭിരുചികൾക്ക് പിൻതുണയുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ സംരംഭക വികസന ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിൻ്റെ ഉദ്ഘാടനം മൂവാറ്റുപുഴ ലൂവല്ലാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപക ജോയ്സ് മേരി ആൻ്റണി നിർവഹിച്ചു.
ഒരു സംരംഭകനായി വിജയിക്കുന്നതിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും ആത്മാർപ്പണത്തിൻ്റെയും ഏറെ കഥകൾ ഉണ്ടാവുമെന്ന് അവർ പറഞ്ഞു. കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു . ആനി ജോൺ,കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി.സി,പോഗ്രാം കോഡിനേറ്റർമാരായ ബിനിൽ ജോസഫ് ,ജിയോ ജോസ് ,അനൂ കെ ജോസ് തുടങ്ങിയവർ സംസാരിച്ചു.
നിരന്തര ആശയ സംവാദങ്ങളിലൂടെയും പ്രായോഗിക പരിശീലനങ്ങളിലൂടെയും വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തിയെടുക്കുന്നതിനുള്ള ശ്രമമാണ് സംരംഭകത്വ വികസന ക്ലബ്ബു കൊണ്ട് ലക്ഷ്യമിടുന്നത്.